ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്

ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്

രാമദാസ് എൻ                                                                

1984 ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ഒരു കൊല്ലം ജോലിയുമായി കഴിയേണ്ടിവന്ന കാലത്താണ് ഞാന്‍ കഥകളിയും സംഗീതവുമെല്ലാം ഗൌരവമായി ആസ്വദിക്കാന്‍ തുടങ്ങിയത്. ശ്രീകൃഷ്ണപുരത്തുകാരന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജാതവേദനും ചങ്ങനാശ്ശേരിക്കാരന്‍ അശോകനും ഞാനും അടങ്ങുന്ന മൂവര്‍ സംഘം തലസ്ഥാനത്തും ചുറ്റുവട്ടത്തുമുള്ള ഒരു അരങ്ങുപോലും വിടാതെ കഥകളി കണ്ടുനടക്കുന്ന കാലം. മിക്കവാറും കഥകളി കലാകാരന്മാരുമായുള്ള അടുപ്പം ഉണ്ടാകുന്നതും ഇക്കാലത്താണ്.

ആ വര്ഷം നാട്ടിലെ വാരനാട് ദേവീക്ഷേത്രത്തില്‍ കലാമണ്ഡലം മേജര്‍ ട്രൂപ്പിന്റെ രണ്ടു ദിവസത്തെ കഥകളി. ചേര്‍ത്തല ഭാഗത്ത് ആ കാലത്തൊക്കെ കേമായിട്ടുള്ള കളികളില്‍ എല്ലാം സ്ഥിരം താരങ്ങളാണ് പതിവ്. എന്നാല്‍ ഈ അരങ്ങുകളില്‍ രാമന്‍ കുട്ടിയാശാനും പൊതുവാളാശാന്മാരും കുറുപ്പാശാനുമൊക്കെ ഉണ്ട്. അരങ്ങിനു മുന്‍പില്‍ ഇരിക്കാനുള്ള ഉത്സാഹം നേരത്തെ തന്നെ തുടങ്ങി. കളി ദിവസം മൂവര്‍ സംഘം തലസ്ഥാനത്തുനിന്ന്‍ നേരത്തെ തന്നെ എത്തി. ആദ്യ ദിവസം മൂന്നു കഥകളാണ്. ഗോപിയാശാനും ഉണ്ണിക്കൃഷ്ണക്കുറുപ്പാശാനും മന്നാടിയാരാശാനും രാജശേഖരനും ഒന്നിക്കുന്ന രുക്മാംഗദചരിതമാണ് ആദ്യ കഥ. പിന്നണിയില്‍ പൊതുവാളാശാന്മാരും ഗംഗാധരന്‍ ആശാനും എത്തുന്ന രാമന്‍ കുട്ടിയാശാന്റെ സീതാസ്വയംവരത്തിലെ പരശുരാമനാണ് അന്നത്തെ മുഖ്യ ആകര്‍ഷണം. മൂന്നാമത്തെ കഥ ദുര്യോധനവധം. മൂന്നാമത്തെ കഥയിലെ ഇടവേളയില്‍ എപ്പോഴോ ആണ് കിരീടം അഴിച്ചു വിശ്രമിക്കുന്ന ദുര്യോധനനെ അശോകന്‍ പരിചയപ്പെടുത്തുന്നത്. “ഷാരടി വാസുവേട്ടന്‍. നല്ല അസ്സല് കത്തിവേഷമാ” പരിചയപ്പെട്ടപ്പോള്‍ തന്നെ ആ സൌഹൃദത്തില്‍ ഒരു ഊഷ്മളത തോന്നി. ആ സൗഹൃദം ഇന്നും ഊഷ്മളമായി തന്നെ തുടരുന്നു.

അന്നത്തെ ദുര്യോധനന്‍ അസ്സലായി. കലാമണ്ഡലം ബലരാമനും ഉണ്ണിക്കൃഷ്ണനും ചെണ്ടയില്‍ ഒപ്പമുണ്ടായിരുന്നു. കലാമണ്ഡലം വാസു പിഷാരോടിയുടെ വേഷങ്ങള്‍ അതിനു മുന്പ് കണ്ടിട്ടുള്ളത് സന്താനഗോപാലം ബ്രാഹ്മണനും പുഷ്കരനുമാണ്. ഈ പരിച്ചപ്പെടലിനു ശേഷം ഇടക്കൊക്കെ അദേഹത്തിന്റെ വേഷങ്ങള്‍ കാണാറുണ്ടായിരുന്നു. കൂടുതലും സന്താനഗോപാലം ബ്രാഹ്മണനും രണ്ടാമത്തെ കഥയിലെ വേഷങ്ങളും ഇടക്ക് ഒന്നോ രണ്ടോ പരശുരാമാനുമൊക്കെ കണ്ടു.

അതിനിടെയാണ് തിരുവനന്തപുരം കടക്കാവൂര്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “നൃത്യകലാരംഗം” എന്ന ത്രൈമാസികത്തിന്റെ പത്രാധിപര്‍ ശ്രീ. ആര്‍. കുട്ടന്‍ പിള്ള ഒരു ലേഖനം കൊടുക്കാമോ എന്ന് ചോദിച്ചത്. സൌഹൃദത്തിന്റെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് ലേഖനം വാസു പിഷാരോടിയെ കുറിച്ചാവാം എന്ന് തീരുമാനിച്ചു. ഇടയ്ക്കു കത്തുകള്‍ എഴുതാറുണ്ട്. അതിനിടെ തിരുവനന്തപുരത്ത് ശ്രീപത്മനാഭന്റെ നടയില്‍ ഒരു കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ കാണാനിടയായതും അതിനൊരു കാരണമായി. ഗംഗാധരന്‍ ആശാനും വെണ്മണി ഹരിദാസും മന്നാടിയാര്‍ ആശാനും പിന്നണിയില്‍ ഉണ്ടായിരുന്ന ആ അരങ്ങു മനസ്സില്‍ എന്തൊക്കെയോ അനുരണനങ്ങള്‍ സൃഷ്ടിച്ചിരുന്നു.



Read more: ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും

ദിലീപ് കുമാർ                                                          

 

ആമുഖം

ശ്രീമതി മാർഗ്ഗി സതി ദുബായ് ഉത്സവത്തിൽ അവതരിപ്പിച്ച കണ്ണകീ ചരിതം എന്ന, അവർ തന്നെ ചിട്ടപ്പെടുത്തിയ നങ്ങ്യാർ കൂത്തിനെ പറ്റിയുള്ള ഒരു ചെറിയ അവലോകനമെങ്കിലും അതു കണ്ടപ്പോൾ എഴുതണമെന്നു തോന്നി. 

നങ്ങ്യാർ കൂത്തിന് ഒരാമുഖം

ഈ കലയുമായി  തീരെ പരിചയമില്ലാത്തവർക്കു വേണ്ടി പറയുകയാണങ്കിൽ, “ശ്രീകൃഷ്ണചരിതം” എന്ന കുലശേഖരവർമ്മനാൽ വിരചിതമായ, കാവ്യത്തിന്റെ ദൃശ്യാവിഷ്കാരമായിട്ടാണ് നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചിരുന്നത്.  അതിലെ ഇരുനൂറ്റിച്ചില്ല്വാനം ശ്ലോകങ്ങളും, കൂടെ മറ്റുറവിടങ്ങളിൽ നിന്നെടുത്ത അപൂർവ്വം ചില ശ്ലോകങ്ങളും കൂടി, ഉഗ്രസേനൻ മധുരാരാജ്യം ഭരിച്ചിരുന്ന കാലം തൊട്ട്, കംസോത്ഭവം, ദേവകീവിവാഹം, കൃഷ്ണാവതാരം, അമ്പാടി, വൃന്ദാവനങ്ങളിലെ ചെയ്തികൾ, കംസവധം, ദ്വാരകാവാസം, സുഭദ്രയുടെ കഥ - സുഭദ്രയെ അർജ്ജുനൻ രക്ഷിക്കുന്നതും, അതിനിടയിൽ ഗാത്രിക നഷ്ടപ്പെടുന്നതും ആയ ചരിത്രം, സുഭദ്രയുടെ ചേടിയായ കല്പലതിക നിർവ്വഹണം എന്ന രൂപത്തിൽ അഭിനയിച്ചു ഫലിപ്പിക്കുകയാണല്ലൊ ചെയ്യുന്നത്.

നിർവ്വഹണം

കൂടിയാട്ടങ്ങളിലെ ഒരുവിധം അപ്രധാനമല്ലാത്ത എല്ലാ കഥാപാത്രങ്ങളും, ആദ്യമായി അരങ്ങത്ത് പ്രത്യക്ഷപ്പെടുമ്പോൾ അവരെ സ്വയം പരിചയപ്പെടുത്തി, പൂർവ്വ കഥ പറഞ്ഞ് (ആടി) കഥാബന്ധം വരുത്തി, തത്കാല അവസ്ഥക്കു കാരണഭൂതങ്ങളായിട്ടുള്ള കഥ വിസ്തരിച്ച് ആടുക എന്ന ഒരു ചടങ്ങുണ്ട്.    ഇതിൽ കഥാബന്ധം വരുത്തുന്നതിനെ,  അനുക്രമം,  സംക്ഷേപം എന്ന് രണ്ടു ഘട്ടങ്ങളുണ്ട്. അതു കഴിഞ്ഞ്, വരുന്ന ഘട്ടത്തെ നിർവ്വഹണം എന്നു പറഞ്ഞു വരുന്നു.  അതു കഴിഞ്ഞാണ്, നാടകത്തിലെ സാഹിത്യത്തിന്റെ അഭിനയം.

ശ്രീകൃഷ്ണചരിതം

എല്ലാ നങ്ങ്യാർ കൂത്തുകളും ഈ "നിർവ്വഹണം" തന്നെ.  ശ്രീകൃഷ്ണ ചരിതത്തിലാണെങ്കിൽ, കല്പലതികയുടെ നിർവ്വഹണം.  ഇതിന്റെ സങ്കൽപ്പം എന്തെന്നാണെങ്കിൽ, സുഭദ്രാ ധനഞ്ജയം കൂടിയാട്ടത്തിലെ, സുഭദ്രക്ക്, ഗാത്രിക നഷ്ടപ്പെട്ടു എന്ന ഭാഗത്തിനു ശേഷം, സുഭദ്രയുടെ തോഴിമാരിലൊരാളായ ഇവളെ അതന്വേഷിക്കാനായി നിയോഗിക്കപ്പെട്ടതിനനുസരിച്ച് വരുന്ന ഭാവത്തിലാണ്.  ആ വിധം, പ്രത്യക്ഷപ്പെട്ട് കഥ പറയുന്നു (അഭിനയിക്കുന്നു).

ആധുനിക നങ്ങ്യാർക്കൂത്തുകള്‍

കൂടിയാട്ടങ്ങൾക്ക്, പ്രചാരം വർദ്ധിച്ചപ്പോൾ, കൃതഹസ്തരായ കലാകാരികൾ, ശ്രീകൃഷ്ണ ചരിതമല്ലാത്തതായ പ്രസിദ്ധ ചരിത്രേതിഹാസങ്ങളിലെ കഥാഭാഗങ്ങളെ അവലംബിച്ച് നങ്ങ്യാർ കൂത്തുകൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ തുടങ്ങി.  ഇത് ഈ കലയുടെ മൊത്തത്തിലുള്ള ഉന്നമനത്തിനും പ്രചാരത്തിനും സഹായകമാകും എന്നത് നിസ്തർക്കം തന്നെ.

അങ്ങിനെ, ഇളങ്കോവടികൾ എന്ന കവി രചിച്ച ചിലപ്പതികാരം എന്ന തമിൾ മഹാകാവ്യത്തെ ആധാരമാക്കി ചിട്ടപ്പെടുത്തിയതത്രെ, കണ്ണകീ ചരിതം. ചിലപ്പതികാരത്തിലെ പ്രതിപാദ്യം,  പൂമ്പുഴാർ എന്ന ചോള രാജ്യതലസ്ഥാനത്ത്  സന്തോഷത്തോടെ താമസിച്ചു വരികയായിരുന്നു പതിവ്രതയായ കണ്ണകിയും ഭർത്താവ് കോവലനും.  രാജ നർത്തകിയായിരുന്ന മാധവി എന്നൊരുവളിൽ അനുരക്തനായി, സ്വകുടുംബത്തെ വിട്ട് അവളുടെ കൂടെ പൊറുതിയാരംഭിച്ച കോവലന്, അചിരേണ സർവ സമ്പത്തും നഷ്ടമാകുന്നു.  തിരിയെ വന്ന കോവലനോടുകൂടി കണ്ണകി മധുരയിലെത്തി ഭർത്താവിന് ഒരു വ്യാപാരം ആരംഭിക്കുവാനുള്ള പണത്തിനുവേണ്ടി, കണ്ണകി തന്റെ ഒരു ചിലമ്പ് കൊടുക്കുന്നു.  അതു വിൽക്കുന്നതിനിടെ ചതിവിൽ പെട്ട്, രാജാവിനാൽ വധിക്കപ്പെടുന്നു.  സത്യാവസ്ഥ തെളിയിക്കാൻ കണ്ണകി കൊട്ടാരത്തിലെത്തി, തന്റെ കൂടെ കൊണ്ടുവന്നിരിക്കുന്ന ചിലമ്പുമായി താരതമ്യപ്പെടുത്തി, തന്റെ ഭർത്താവ് നീതിരഹിതമായി കൊല്ലപ്പെട്ടിരിക്കുകയാണെന്ന് സ്ഥാപിക്കുന്നു.  കോപം അടങ്ങാതെ അവൾ മധുരയാകെ, തന്റെ ഒരു മുല അരിഞ്ഞ് എറിഞ്ഞ്, പാതിവ്രത്യശക്തിയാൽ അഗ്നിക്കിരയാക്കുന്നു.  മധുര മീനാക്ഷി പ്രത്യക്ഷപ്പെട്ട്, ഭർത്താവുമായുള്ള പുനഃസമാഗമത്തിന് അനുഗ്രഹിക്കുന്നു.

നങ്ങ്യാർകൂത്തിന്റെ പൊതുവിലുള്ള അവതരണ രീതി

ശ്ലോകം ചൊല്ലുന്ന രീതി - കലാമണ്ഡലം ദിവ്യ



Read more: നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും

Samavesh 3

Samavesh 3 :-

 A seminar on the Aesthetics of Mohiniyattam on Dec 22, 23 and 24 at 
Nayana Auditorium, Ravindra Kshetra, Below Kannada Bhavan, JC Road, Bangalore...

 

Program Schedule

 

 

 

Interview with Guru Padmashree Kalamandalam Kshemavathi

Watch full interview with Guru Padmashree Kalamandalam Kshemavathi

 You need to a flashplayer enabled browser to view this YouTube video

Smt Smitha Rajan on Samavesh

Smt Smitha Rajan on Samavesh

You need to a flashplayer enabled browser to view this YouTube video

 

 

Interview with Sri Kavalam Narayana Panikkar (Part 1)

interview with Sri Kavalam Narayana Panikkar (Part 1)

You need to a flashplayer enabled browser to view this YouTube video

Interview with Sri Kavalam Narayana Panikkar (Part 2)

interview with Sri Kavalam Narayana Panikkar (Part 2)

You need to a flashplayer enabled browser to view this YouTube video

 

 

 

Archive:-

Samavesh 2 Part 1

Samavesh 2  (Part 1)

You need to a flashplayer enabled browser to view this YouTube video

Samavesh 2 Part 2

Samavesh 2  (Part 2)

You need to a flashplayer enabled browser to view this YouTube video

embed video powered by Union Development


ഭാവഗായകന്‍ ഓര്‍മ്മകളില്‍

ഭാവഗായകന്‍ ഓര്‍മ്മകളില്‍

രാമദാസ് എൻ                                                                                    

 



 “തേനഞ്ചുന്ന നിസര്‍ഗ്ഗനാദമൊടിനി,പ്പാപാദചൂഡം ചൊരി -
ഞ്ഞാനന്ദാമൃതവര്‍ഷമിക്കഥകളിപ്പാട്ടില്‍ത്തുടര്‍ന്നീടവേ
സ്യാനന്ദൂരപുരേശപാദമലരില്‍ തന്‍ ചേങ്ങിലക്കോലുവ -
ച്ചേനസ്സറ്റു ധനാശിപാടിയൊരു വിണ്‍ഗാതാവിനന്ത്യാഞ്ജലി”

(കഴിഞ്ഞ സെപ്തംബര്‍ 29 ന്, വെണ്മണി ഹരിദാസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഗായകന്‍ ശ്രീ. അത്തിപ്പറ്റ രവി ചൊല്ലിയ ശ്ലോകം)


ഒരു പക്ഷെ, വെണ്മണി ഹരിദാസ് എന്ന പൊന്നാനിപ്പാട്ടുകാരനെ കേരളം അറിയാന്‍ തുടങ്ങുന്നതിനു നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ, കലാമണ്ഡലം ഹരിദാസ് എന്ന പൊന്നാനി ഗായകനെ അടുത്തറിയാന്‍ നിയോഗമുണ്ടായ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ധനാശി പാടി ഏറ്റു വര്‍ഷങ്ങള്‍ക്കു ശേഷം, അദ്ദേഹത്തെയും ആ സംഗീതത്തെയും വിലയിരുത്തുവാനുള്ള സംഗീത പാണ്ഡിത്യമില്ലാത്ത ഒരു ആസ്വാദകന്‍റെ  ശ്രമമാണ് ഈ ലേഖനം. സന്ദര്‍ഭവശാല്‍, 1984-85 കാലത്ത് തിരുവനന്തപുരത്ത് ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നതിനാല്‍, മറ്റു സ്ഥലങ്ങളിലെല്ലാം തന്നെ ശങ്കിടി പാട്ടുകാരന്‍ മാത്രമായിരുന്ന ഹരിദാസിനെ ഒരു പൊന്നാനി ഗായകന്‍ ആയി ശ്രദ്ധിക്കുവാനും അപാരമായ സിദ്ധികളുള്ള ഒരു ഗായകനാണ് അദ്ദേഹം എന്ന് തിരിച്ചറിയാനും ഈ കാലത്ത് കഴിഞ്ഞിട്ടുണ്ട്. എന്‍റെ ഒരു അറിവ് വച്ച് പറഞ്ഞാല്‍, വളരെ കുറച്ചുകാലം മാത്രം പൊന്നാനി ഗായകനായി കേരളം മുഴുവന്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ സംഗീതം അതിന്റെ ഔന്നത്യത്തില്‍ എത്തിയിരുന്ന കാലഘട്ടം, അദ്ദേഹം അറിയപ്പെടുന്ന പൊന്നാനി ഗായകനാകുന്നതിനു മുന്‍പായിരുന്നു.


കഥകളി സംഗീതത്തിന്‍റെ ചരിത്രത്തില്‍ വെണ്മണി ഹരിദാസ് എവിടെ നില്‍ക്കുന്നു എന്ന് അടയാളപ്പെടുത്തുന്നതിനു വേണ്ടി  കഥകളി സംഗീതത്തിന്റെ ചരിത്രം അല്പമൊന്നു പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

കഥകളി അരങ്ങിലെ വാചികാഭിനയം ആണ് സംഗീതം. ആഹാര്യവും, ആംഗികവും, സാത്വികവും സ്വാഭാവികമായുള്ളതില്‍ നിന്ന് വളര്‍ന്നു, ശൈലീകൃതമായപ്പോള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം ആയ വാചികാഭിനയം സംഗീതമായി ശൈലീകരിക്കപ്പെട്ടു എന്ന് പറയാം. പഴയ കാലത്ത് ഒരു കഥകളി ഭാഗവതരുടെ പ്രധാന ലക്‌ഷ്യം, ഈ സംഭാഷണങ്ങള്‍ അരങ്ങത്തെ വേഷക്കാര്‍ക്കും പ്രേക്ഷകര്‍ക്കും കേള്‍ക്കത്തക്ക വിധത്തില്‍ ഉച്ചത്തില്‍ പാടുക എന്നതായിരുന്നു. പിന്നീട് ഉച്ചഭാഷിണിയുടെ വരവോടെ ആണ് സംഗീതത്തില്‍ വളര്‍ച്ച ആരംഭിക്കുന്നത്. കേള്‍പ്പിക്കല്‍ എന്ന ജോലി ഉച്ചഭാഷിണി ഏറ്റെടുത്തതോടെ സംഗീതം കഥാപാത്രങ്ങള്‍ക്കനുസരിച്ചു ഭാവരഞ്ജകം ആക്കാനുള്ള ശ്രമവും ആരംഭിച്ചു.
കഥകളിയിലെ എല്ലാ മണ്ഡലങ്ങളിലെയും വളര്‍ച്ചയുടെ തുടക്കം പട്ടിക്കാന്തൊടി കളരിയില്‍ നിന്നാണല്ലോ? സംഗീതത്തിലെ പുരോഗതിയും അവിടെ തന്നെ ആണ് ആരംഭിച്ചത്. വെങ്കിടകൃഷ്ണഭാഗവതരും ശിഷ്യന്‍ നീലകണ്ഠന്‍ നമ്പീശനും അന്ന് തുടങ്ങിവച്ച പരിഷ്കരണശ്രമങ്ങളിലൂടെ ആണ് കഥകളിസംഗീതം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. പിന്നീടങ്ങോട്ട് ഇന്നുവരെയുള്ള കഥകളിഗായകരില്‍ ഗണനീയരായ എല്ലാവരും തന്നെ ഈ പരമ്പരയിലെ കണ്ണികളാണ്.



Read more: ഭാവഗായകന്‍ ഓര്‍മ്മകളില്‍

രാപ്പന്തങ്ങളുടെ മഞ്ഞ വെളിച്ചം - അഞ്ചാം കാലം

 

നടവഴിത്തിരിവിനു പിന്നിൽ

ശ്രീവൽസൻ തീയ്യാടി                                                                

 

 

 

ആ വർഷമത്രയും ബ്രിട്ടനിൽ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട്ക്രിക്കറ്റ് പരമ്പര സാകൂതം പിന്തുടർന്നതു കൊണ്ടാവണം 1979ലെ വൃശ്ചികോത്സവത്തിന് പെരുവനം കുട്ടൻ മാരാരെ കണ്ടപ്പോൾ ഗ്രഹാം ഗൂച്ചിനെ പോലെ തോന്നാൻ കാരണം. തൃപ്പൂണിത്തുറ എഴുന്നള്ളിപ്പിനുള്ള പതിനഞ്ചാനക്ക് മുന്നിൽ നിരക്കുന്ന മേളക്കാരുടെ മുൻപന്തിയിൽ വെളുത്ത് സുമുഖനായ ചെറുപ്പക്കാരൻ. 'മാതൃഭൂമി' പത്രത്തിന്റെ സ്പോർട്സ് താളിൽ ഇടയ്ക്കിടെ പ്രത്യപ്പെട്ടിരുന്ന ഇംഗ്ലിഷ് ഓപ്പണറുടെ കറുപ്പുംവെളുപ്പും ചിത്രത്തിന്റെ ബഹുനിറ ചലിക്കുംരൂപം.

പൂർണത്രയീശ ക്ഷേത്രത്തിലെ എട്ടു ദിവസത്തെ പകലും രാവും ശീവേലികൾക്ക് കൊട്ടുന്ന മുതിർന്ന ചെണ്ടക്കാർക്കിടെ വേറിട്ട യുവസാന്നിധ്യം. ഏറെയും തല നരച്ചും തൊലി കറുത്തും കാണുന്ന രൂപങ്ങൾക്കിടയിൽ ഒരു വെളുമ്പൻ സുന്ദരൻ. പേര് കുട്ടൻ എന്നേ അന്നൊക്കെ കേട്ടിരുന്നുള്ളൂ. 

 ചിരിയൊക്കെ അക്കാലത്ത് കഷ്ടിയായേ വിരിയൂ. ഗൂച്ചിനോളമോ അതിലധികമോ ഗൌരവം. മുഖം കനപ്പിച്ചും തൃശ്ശൂർക്കാരോ? അത്ഭുതം! എന്തായാലും അക്കാലത്തോടെ പഞ്ചാരിമേളം ആവേശമായി. ഒന്നാം കാലം ആദ്യത്തെ ഒരു മണിക്കൂറോടെ മുറുകിക്കിട്ടിയാൽ പിന്നീടങ്ങോട്ട് ആസ്വദിക്കാം. എന്ന് മാത്രമോ, അതോടെ അഞ്ചു കാലവും കേട്ട് തുള്ളിത്തിമർക്കാം എന്നായി. എനിക്കെന്നല്ല, സമപ്രായക്കാർ കൂട്ടുകാർ പലർക്കും.ടീനേജ് തുടക്കത്തിലെ തനിവട്ടുകൾ. അതിനകം രണ്ടു കാര്യം മനസിലാക്കിയിരുന്നു: മേളം നയിക്കുന്നത് നടുവിൽ നിൽക്കുന്ന പെരുവനം അപ്പു മാരാരാണ്. ഇരുണ്ട് ഉയരം കുറഞ്ഞ കാരണവർ. അദ്ദേഹത്തിന്റെ മകനാണ് കുട്ടൻ.

അമ്പലത്തിൽനിന്ന് അകലെയായിരുന്നില്ല സ്കൂൾ. ഡിസംബറിൽ ക്രിസ്തുമസ് അവധിക്ക് മുമ്പുള്ള പരീക്ഷപ്പനിക്കിടയിലും ഉച്ചയൂണ് സമയത്ത് സൂത്രം ഒപ്പിക്കാറുണ്ട്. വട്ട സ്റ്റീൽപാത്രത്തിൽ കൊണ്ടുവന്നിട്ടുള്ള ചോറ് നാലുപിടിയിൽ കഴിച്ചെന്നു വരുത്തി രണ്ടുതുള്ളി ടാപ്പുവെള്ളവും കുടിച്ച് പടി കടന്ന് പുറത്തേക്കോടും. കൂടെ പഠിക്കുന്ന എച്ച് ശിവകുമാർ എന്ന ശിവനും കൂടി. വെച്ചടിച്ചാൽ മൂന്ന് മിനിട്ട് കൊണ്ട് ഗോപുരം കടക്കാം. അതിനു മുമ്പായുള്ള വടക്കേ കോട്ടവാതിൽ കടന്ന് അമ്പലക്കുളം അടുക്കുമ്പോഴേക്കും മേളനാദം കേൾക്കാം. ക്ഷേത്രനടപ്പുരയിൽ നിന്ന്. പഞ്ചാരി കഴിഞ്ഞുള്ള ചെമ്പടമേളം. 

കുട്ടൻ മാരാരെ പിന്നെ കാണുന്നത് അദ്ദേഹത്തിന്റെതന്നെ നാട്ടിലാണ്. തൃശൂരിന് തെക്ക് ചേർപ്പിന് ഓരംപറ്റി പെരുവനം ക്ഷേത്രത്തിനു തൊട്ടു പുറത്ത്. ഇരട്ടയപ്പന്റെ നെടുങ്കൻ ഓംകാരയോവിൽ. മേളക്കൈകൾ നാഡിമിടിക്കുന്ന നടവഴിയിൽ. മീനമാസത്തിൽ ചോപ്പു കുടചൂടി ഏഴു നെറ്റിപ്പട്ടം തൂർത്തുതീർത്ത പാതിരാപ്പാതയിൽ. ഇരുട്ടുനീങ്ങി അഞ്ചാം കാലം കുഴമറിഞ്ഞ വെള്ളിവെളിച്ചത്തിൽ.... 1984? അതല്ലെകിൽ '85ൽ.



Read more: രാപ്പന്തങ്ങളുടെ മഞ്ഞ വെളിച്ചം - അഞ്ചാം കാലം

രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - നാലാം കാലം

തലപ്പിള്ളിത്താഴ്വരകൾ

ശ്രീവൽസൻ തീയ്യാടി                                                                


ഇടത്തോട്ട് ചെറിയൊരു തിരിവു വരുന്നിടത്ത് റോഡിനു ചേർന്ന് താഴേക്കൊരിറക്കമുണ്ട്. പരപ്പൻ പാടത്തേക്ക് കുത്തനെ ചായുന്ന ആ പച്ചപ്പിന് ഒട്ടൊന്നൊടുവിലായി തിലകക്കുറി കണക്കെ ഒരു കാവും. ഊത്രാളിയും പരിസരവും ആദ്യമായി ശ്രദ്ധയിൽപ്പെട്ട കാലം ഓർത്തെടുക്കാനായിട്ടില്ല. വടക്കാഞ്ചേരിയിൽനിന്ന് ഷൊർണൂർക്കുള്ള യാത്രയിൽ ബസ്സിൽനിന്ന് വലത്തോട്ട് നോക്കിയിരുന്നിരുന്ന ബാലമനസ്സിൽ പണ്ടെന്നോ പതിഞ്ഞതാവാം.

കാലം കുറച്ചധികം ചെന്നശേഷം കണ്ടതാണ് ഒരിടത്ത് . പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ. അന്നൊക്കെ പത്രാസാക്കിയ ക്ലാസ് കട്ട് ചെയ്യലിന്റെ ഭാഗമായി തരപ്പെട്ടതാണ് ജി അരവിന്ദന്റെ ആ ചലച്ചിത്രം. കോളേജിന് നേരെയെതിരെ സിനിമക്കൊട്ടക വന്നാലത്തെ പ്രത്യേക സൗകര്യം! 1986ൽ പുറത്തിറങ്ങുമ്പോൾ ആ പടത്തിലെ യുവനായകന് ഏറെക്കുറെ എന്റെ പ്രായം. അതിപ്പോഴും അങ്ങനെത്തന്നെ. പക്ഷെ, അന്നത് വേറിട്ട്‌ ശ്രദ്ധിക്കാൻ കാരണമുണ്ട്. ക്ലൈമാക്സ് രംഗത്ത് അയാൾ ഊത്രാളിപ്പൂരത്തിന് പോവുന്നുണ്ട്; അവിടെക്കെത്താൻ അയാളുടെ കാമുകി ക്ഷണിച്ചിട്ടുണ്ട്. പ്രണയിക്കാനൊക്കെ തനിക്കും കാലമായെന്ന് തിരിച്ചറിഞ്ഞത് വിനീതിന്റെ ജോസ് എന്ന കഥാപാത്രത്തെ കണ്ടപ്പോഴാവണം.



Read more: രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - നാലാം കാലം

free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template