പത്താമുദയം
- Details
- Category: Theyyam
- Published on Thursday, 24 October 2013 07:30
- Hits: 6358
പത്താമുദയം
പുടയൂർ ജയനാരായണൻ -
ഏറിയൊരു ഗുണം വരണം : ഭാഗം-അഞ്ച്
ഭാഗം-നാല് : തോറ്റംപാട്ടിന്റെ ഘടന
എത്തുകയായി പത്താമുദയം. മറ്റൊരു തെയ്യക്കാലം. ചിലമ്പൊലി ഉയരുകയായി, ചെണ്ടയുടെ അസുരതാളമനുസരിച്ച് അത് നാടിനെയും നാട്ടാരെയും മറ്റൊരു കളിയാട്ട കാലത്തേക്ക് കൈപിടിച്ച് ആനയിക്കും. എടവപ്പാതിയിൽ അഴിച്ചു വച്ച കോപ്പുകളും, ഉടയാടകളും, മുഖപ്പോളിയും, വീണ്ടും നിറം വച്ച് രംഗത്തേക്ക്. അണിയലവും, മനയോലയും, ചായില്ല്യവും ഒരുങ്ങിക്കഴിഞ്ഞു. ചെണ്ടക്കയറുകളും മുറുക്കി ഒരു ദേശം കാത്തിരിക്കുകയാണ് മറ്റൊരു തെയ്യാട്ട കാലത്തിനായി.
വടക്കൻ കേരളത്തിലെ രാത്രികൾക്ക് ഇനി തോറ്റം പാട്ടിന്റെ സ്വരം ഉണ്ടാകും. പാതിരാത്രിയിലെപ്പോഴോ കൊട്ട് മുറുകും, ഉറക്കച്ചടവിൽ കിടക്കയിൽ തിരിഞ്ഞു കിടക്കുന്നവരും ആരോടെന്നില്ലാതെ പറയും
" കോട്ടത്ത് വീരൻറെ പുറപ്പാടായിനത്രെയാ ; ഇത് കയിഞ്ഞപ്പാട് പൂക്കുട്ടി, അതും കയിഞ്ഞിറ്റ് ബേണം ചാമുണ്ടി. പൊറപ്പാട് കയിഞ്ഞ് മേലേരീൽ തുള്ളാനാവുമ്പെക്ക് നേരം പൊലരും.. "
കിടക്കപ്പായിൽ കാവിലെ കൊട്ടിന് കാതോർത്ത് കിടക്കുന്ന കുഞ്ഞുങ്ങൾ അക്ഷമാരാകും. " ആട അടങ്ങി കെടന്നാട്ടെ ഒരിക്ക... പോലരാനാകുമ്പ പോവാ.. ചാമുണ്ടീന്റെ തോറ്റം തോടങ്ങുമ്പോ ഞാൻ ബിളിക്കാം അന്നേരം എണീച്ചാ മതി."
കൂടുതൽ അക്ഷമരായി ഉറക്കമിളച്ച് അവർ കാത്തിരിക്കും. വീരനും പൂക്കുട്ടിയും അരങ്ങ് തകർത്ത് പിൻവാങ്ങുംമ്പോഴേക്കും തീചാമുണ്ടിയുടെ അണിയറ തോറ്റം അങ്ങകലേക്ക് കേട്ട് തുടങ്ങിയിരിക്കും.
തോറ്റംപാട്ടിന്റെ ഘടന
- Details
- Category: Theyyam
- Published on Sunday, 19 May 2013 11:49
- Hits: 5896
തോറ്റംപാട്ടിന്റെ ഘടന
പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-നാല്
ഭാഗം-മൂന്ന് : തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും
തോറ്റം പാട്ടിനെക്കുറിച്ചുള്ള പ്രാഥമിക വിവരണങ്ങൾ കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചു. തെയ്യം എന്ന അനുഷ്ഠാനത്തിൽ തോറ്റം പാട്ടിന്റെ പ്രാധാന്യവും ധർമ്മവുമാണ് അവിടെ സാമാന്യേനെ വിവരിച്ചത്. എന്നാൽ തോറ്റം പാട്ടിന്റെ ഘടന കൂടി പരിശോധിച്ചെങ്കിൽ മാത്രമേ ഈ ഒരു വിഷയത്തെക്കുറിച്ചുള്ള പഠനം പൂര്ത്തിയാകുകയുള്ളൂ. തോറ്റത്തിനു വിവിധ ഘട്ടങ്ങളിൽ വിവിധ ധർമ്മങ്ങൾ ഉണ്ട് എന്ന് കാണാം. തെയ്യത്തിന്റെ ഓരോ ഘട്ടത്തിലും അതിനു ഓരോ ധർമ്മങ്ങൾ ആണ്. ആ ധർമ്മങ്ങൾ അനുസരിച്ച് ഓരോന്നിനെയും തോറ്റം പാട്ടിന്റെ വിവിധ അവാന്തര വിഭാഗങ്ങൾ ആയി തരം തിരിക്കാം. അവ അത് സംഭവിക്കുന്ന കാലത്തിന്റെ അനുക്രമത്തിൽ താഴെ കൊടുക്കുന്നു.
1) വരവിളി ഒന്നും രണ്ടും , 2) അയ്യടി (അഞ്ചടി) , 3) നീട്ടുകവി , 4) താളവൃത്തം , 5) തോറ്റം , 6) മൂന്നാം വരവിളി ,7) പൊലിച്ച് പാട്ട് , 8) ഉറച്ചിൽ തോറ്റം ,
ഇതിൽ മൂന്നു വരവിളികളും മുമ്പസ്ഥാനവും അചരങ്ങൾ അഥവാ സ്ഥിരങ്ങൾ ആയും അഞ്ചടി തൊട്ട് ഉറച്ചിൽ തോറ്റം വരെയുള്ളവയെ ചരങ്ങൾ ആയും പരിഗണിക്കാം. ചരങ്ങൾ ആയവയിൽ വേണമെങ്കിൽ കൂട്ടലും കുറയ്ക്കലും ആകാം, സമയ ദൌർലഭ്യത്തിനനുസരിച്ച് വേണമെങ്കിൽ ചുരുക്കലുകൾ ആകാം, പുതിയ രചനകൾ ചേർക്കാം, പാട്ടിലെ വിഷയത്തിന്റെ കാര്യത്തിലോ ശീലുകളുടെ കാര്യത്തിലോ ചട്ടകൂടുകൾ ഉണ്ട് എങ്കിലും ഈ ഘട്ടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലെക്ക് പോകുവാൻ തോട്ടം പാട്ടുകാർക്ക് സ്വാതന്ത്ര്യം ഉണ്ട്. മാക്കപ്പോതിയുടെ തോറ്റം പൂർണ്ണമായി ആലപിക്കുവാൻ 10 മണിക്കൂർ വരെ എടുക്കും. അത്ര ദീർഘമാണ് അത്. അതേപോലെ തന്നെയാണ് വിഷ്ണുമൂർത്തിയുടെ തോറ്റവും മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതാണ്. എന്നാൽ വളരെയേറെ തെയ്യങ്ങൾ ഉള്ള കാവുകളിൽ സമയ ദൌർല്ലഭ്യം വലിയ ഒരു ഘടകമാണ്. സ്വാഭാവികമായും ചെറിയ ചുരുക്കലുകൾ ഈഘട്ടത്തിൽ വേണ്ടി വരും എന്നതിനാലാണ് ചരങ്ങളിലെ സ്വാതന്ത്ര്യം തോറ്റം പാട്ടുകാരനിൽ നിക്ഷിപ്തം ആയിരിക്കുന്നത്.
തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും
- Details
- Category: Theyyam
- Published on Friday, 26 April 2013 06:48
- Hits: 8913
തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും
പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-മൂന്ന്
ഭാഗം-രണ്ട് : ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും
തെയ്യത്തിന്റെ പുരാതത്വ രൂപീകരണം സാധ്യമാകുന്നത് പലപ്പോഴും അനുഷ്ഠാനങ്ങളെയും, പുരാവൃത്തങ്ങളേയും (ഐതിഹ്യങ്ങൾ സംബന്ധിച്ച പഴമൊഴി) അടിസ്ഥാനമാക്കിയാണെന്ന് കാണാം. പുരാവൃത്തവും, പുരാതത്വവും വ്യത്യസ്ഥമാണെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. പുരാതത്വം എന്നത് പ്രസ്തുത മൂർത്തിയുടെ അടിസ്ഥാനമായ തത്വമാണ്. ദേവതയുടെ സ്വഭാവം, ശക്തി വിശേഷം, എല്ലാം ആ തത്വത്തിൽ അതിഷ്ഠിതമാണ്. എന്നാൽ ഈ പുരാതത്വത്തെ ഐതിഹ്യവൽക്കരിക്കുമ്പോഴാണ് പുരാവൃത്തം രൂപീകൃതമാകുന്നത്. ഒരു ദേവതക്ക് തന്നെ ഓരോ ദേശത്ത് ചെല്ലുമ്പോഴും വ്യത്യസ്ഥമായ പുരാവൃത്തങ്ങൾ ഉണ്ടായെന്ന് വരാം. ചിലപ്പൊൾ രൂപത്തിലുംഅനുഷ്ഠാനങ്ങളിലും ചിലപ്പോഴെങ്കിലും പേരിൽ പോലും വ്യത്യസ്ഥത കണ്ടെന്നു വരാം. പക്ഷെ പുരാതത്വം പരിശോധിക്കുമ്പോൾ എല്ലാം ഒന്നിന്റെ തന്നെ വകഭേദമോ അല്ലെങ്കിൽ തുടർച്ചയോ ആണെന്ന് വ്യക്തമാകും. അതിനാല തന്നെ പുരാവൃത്തം അനുഷ്ഠാനത്തിന്റെ തുടർച്ചയോ, അനുഷ്ഠാനം പുരാവൃത്തത്തിന്റെ തുടർച്ചയോ ആയി കണക്കാക്കാം . ഒപ്പം തെയ്യത്തിന്റെ അനുഷ്ഠാനങ്ങളും പുരാവൃത്തവും പരസ്പര പൂരകങ്ങൾ ആണെന്നും കാണാം.ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല എന്ന അവസ്ഥ. അവിടെയാണ് തെയ്യത്തിന്റെ പുരാതത്വം വെളിപ്പെടുന്നതും.
ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും
- Details
- Category: Theyyam
- Published on Saturday, 06 April 2013 00:57
- Hits: 7993
തെയ്യം: ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും
-പുടയൂർ ജയനാരായണൻ
ഏറിയൊരു ഗുണം വരണം : ഭാഗം-രണ്ട്
ഭാഗം-ഒന്ന് : ഏറിയൊരു ഗുണം വരണം
(നാഗകന്നി തെയ്യം)
ആരാധനാ രീതികളിലെ വൈവിദ്ധ്യം കൊണ്ട് സമഗ്രവും വലിയൊരളവു വരെ സങ്കീർണ്ണവും ആണ് തെയ്യം. സമഗ്രമായി വിശകലനം ചെയ്യുമ്പോൾ പല ആരാധനാ സമ്പ്രദായങ്ങളും കൂടിക്കുഴഞ്ഞ നിലയിലാണ് തെയ്യത്തിൽ കാണുക. പക്ഷെ പരസ്പര പൂരകങ്ങളായ ആരാധനാ സമ്പ്രദായങ്ങളായതിനാൽ തന്നെ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി മറ്റൊന്നു പരിശോധിച്ചാൽ അപൂര്‍ണ്ണതയാകും ഈ അനുഷ്ഠാനം അവശേഷപ്പിക്കുക. ഒപ്പം തന്നെ സമ്പൂർണ്ണമായും പുരാതത്വ സങ്കൽപ്പത്തിൽ അതിഷ്ഠിതമായ കലാരൂപം എന്ന നിലയ്ക്ക് പരിശോധിച്ചാലും തെയ്യത്തിലെ വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങളെ കണക്കിലെടുക്കാതെ ഈ പഠനം മുന്നോട്ട് പോകില്ല എന്ന് കാണാം. വൃക്ഷാരാധന, മൃഗാരാധന, ഊർവരതാ പൂജ, അമ്മദൈവാരാരാധന, വീരാരാധന അഥവാ പ്രേതാരാധന എന്നിവയാണ് തെയ്യത്തിൽ പ്രധാനമായി കാണുന്ന ആരാധനാ സമ്പ്രദായങ്ങൾ. സാംസ്കാരിക വളർച്ചയുടെയും പരിണാമങ്ങളുടേയും വിവിധ ഘട്ടങ്ങളിൽ ഇവയോരോന്നും തെയ്യത്തിൽ ഉൾപ്പെട്ടതാകുവാനാണ് എന്നാണു സാമാന്യേന ചിന്തിക്കുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത്. ആഗമികമായ പഠനം എളുപ്പമല്ലാത്തതിനാലും, അവയുടെ ചരിത്രത്തെക്കുറിച്ചോ ഒപ്പം തെയ്യത്തിന്റെ പ്രാഗ് രൂപത്തെക്കുറിച്ചോ ഉള്ള അപഗ്രഥനം തീർത്തും അസാധ്യവും ആണ്. മാത്രവുമല്ല വിവിധ ആരാധനാ സമ്പ്രദായങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
ഏറിയൊരു ഗുണം വരണം
- Details
- Category: Theyyam
- Published on Tuesday, 19 March 2013 12:27
- Hits: 7241
"ഏറിയൊരു ഗുണം വരണം"
പുടയൂർ ജയനാരായണൻ
"ഏറിയൊരു ഗുണം വരണം.. ഗുണം വരണം.. ഗുണം വരുത്തുവിനേൻ.. എന്റെ പൈതങ്ങളേ.." തെയ്യാട്ട കാവുകളിൽ നൂറു കണക്കിനായ തെയ്യ കോലങ്ങളുടെ അനുഗ്രഹ വര്ഷം മുഴങ്ങുന്നു.. ആസ്വാദനത്തിൽ ആരംഭിക്കുന്നു തെയ്യം എന്ന അനുഷ്ഠാന കലയെ പരിചയപ്പെടുത്തുന്ന പരമ്പര “ഏറിയൊരുഗുണംവരണം” .
ഓരോ ദേവതയ്ക്കും സവിശേഷമായ ധർമ്മങ്ങൾ ഉണ്ട് എങ്കിലും നാടിനും നാട്ടുകാര്ക്കും, തറവാട്ടിന്നും, കന്നുകാലികൾക്കും , സ്ത്രീകള്ക്കും, കുട്ടികള്ക്കും, കൃഷിക്കും എന്ന് വേണ്ട സകലതിനും ഗുണം വരുത്തുകയാണ് ഏതൊരു ദേവതയുടെയും പൊതു ധർമ്മം ഈ ധർമ്മമാണ് “ഏറിയൊരു ഗുണം വരണം” എന്ന അനുഗ്രഹ വചസ്സിലൂടെ എല്ലാ തെയ്യങ്ങളും നിർവ്വഹിക്കുന്നത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഭാരതീയ സങ്കൽപ്പത്തിന്റെ തികച്ചും കേരളീയമായ വകഭേദം. ആസ്വാദനത്തിൽ തെയ്യമെന്ന ആരാധനാ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്ന ഈ പരമ്പരയ്ക്ക് ഇങ്ങിനെ ഒരു പേര് തെരഞ്ഞെടുത്തതും ഇതേ കാരണത്താൽ തന്നെ.